Hot Posts

6/recent/ticker-posts

"കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു"; അന്തീനാട് ജോസ് രചിച്ച 'വില്ലാർവട്ടം ക്രിസ്തീയ രാജവംശം' എന്ന നോവലിനെ കുറിച്ചുള്ള ചർച്ച ശനിയാഴ്ച ഭരണങ്ങാനത്ത്‌

പാലാ: കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു വില്ലാർവട്ടം ക്രിസ്തീയ രാജവംശം. നാലാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു അത്. അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ആ രാജ വംശം അന്യം നിന്ന് പോവുകയായിരുന്നു. ആ രാജവംശത്തെ കുറിച്ച് പ്രശസ്ത സാഹിത്യകാരനായ അന്തീനാട് ജോസ് രചിച്ച വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന നോവലിനെ കുറിച്ചുള്ള ചർച്ച ഫെബ്രുവരി 15 ന് ശനിയാഴ്ച ഭരണങ്ങാനം ഇൻഫാം ഹാളിൽ വച്ച് നടക്കുന്നതാണെന്ന് അന്തീനാട് ജോസ് മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മലാ ജിമ്മിയുടെ അസ്ദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവ  ഡോക്ടർ ഫാദർ ജോർജി വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷണം ടോമി തുരുത്തിക്കര, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ബിനാടോമി, ജോസഫ് കുമ്പുക്കൻ, മോളി മുട്ടത്ത്, ആൻസി സോണി, സന്മനസ് ജോർജ്, കറിയാച്ചന് രാമപുരം, ഗ്ലാഡിസ് ടീച്ചർ തുടങ്ങിയവർ പ്രസംഗിക്കും.
ഭൂരിഭാഗം ക്രൈസ്‌തവർക്കും അജ്ഞാതവും ഒരു കാലത്ത് കേരള ക്രൈസ്‌തവരുടെ അഭിമാനവുമായിരുന്ന ഒരു രാജവംശ ത്തിന്റെ ഉദ്വേഗജനകമായ കഥയാണ് ഈ ചരിത്രനോവലിന് ആധാരമായി ഭവിച്ചിട്ടുള്ളത്. A.D. 1-ാം നൂറ്റാണ്ടുമുതൽ 15-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൻ്റെ ചരിത്രവും കാലവും നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ചരിത്ര നോവൽ രംഗത്തെ മറ്റൊരു ചരിത്രമായി മാറുകയാണ്.
മൺമറഞ്ഞുപോയ ഒരു ക്രിസ്‌തീയരാജവംശത്തിന്റെ കഥ അത്യാകർഷകവും അന്യാദൃശ്യവുമായി രചിച്ചിട്ടുള്ള ഈ ചരി ത്രാഖ്യായിക ക്രൈസ്‌തവസാഹിത്യലോകത്തെ സമാനതകളി ല്ലാത്ത ഒരു അമൂല്യസാഹിത്യസൃഷ്‌ടിയാണ്. വില്ലാർവട്ടം രാജ വംശത്തിന്റെ സമ്പൂർണ്ണചരിത്രം നോവലായി പ്രസിദ്ധീകരിക്കു ന്നത് മലയാളത്തിൽ ആദ്യമായാണ്.
പ്രശസ്ത‌ ജനപ്രിയ സാഹിത്യകാരനും 70 ൽപരം കൃതി കളുടെ കർത്താവും കേന്ദ്രഗവ. ഗ്രാൻ്റ്, എ.കെ.സി.സി. സംസ്ഥാന സാഹിത്യ അവാർഡ് ഉൾപ്പെടെ ഒരു ഡസനിലധികം അവാർഡുകളും നേടിയ അന്തീനാട് ജോസിൻ്റെ രചന ഈ കൃതിയെ പുതി യൊരു ആസ്വാദക അനുഭവമായി മാറ്റിയിരിക്കുന്നു. മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോസ് അന്തീനാട്, ആൻസി ടോണി, മോളി ജോസഫ് എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു