Hot Posts

6/recent/ticker-posts

ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; പരീക്ഷണ അടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്ക് നടപ്പിലാക്കാൻ തീരുമാനം

ഭരണങ്ങാനം: ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം പരീക്ഷണ അടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്ക് നടപ്പിലാക്കാൻ തീരുമാനിച്ചു.
13 -1 -2025 നു ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രാജേഷ് വാളിപ്ളാക്കൽ (ബഹു ജില്ലാ പഞ്ചായത്തംഗം) ആർ. റ്റി.ഒ പാലാ, ഡി.വൈ.എസ്.പി പാല, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പാലാ, തഹസിൽദാർ മീനച്ചിൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഗതാഗത നിയന്ത്രണം 2025 ഫെബ്രുവരി പതിനഞ്ചാം തീയതി മുതൽ നടപ്പിലാക്കും.
യോഗ തീരുമാനങ്ങൾ: 
1. പാലാ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൻ്റെപ്രധാന റോഡിനു മുൻവശത്തും (നിലവിലുള്ളത്) ടൗണിൽ നിലവിലുള്ള ബസ്റ്റോപ്പ് 100 മീറ്റർ മുന്നോട്ടു മാറി പഴയ മിനി സ്റ്റേഡിയത്തിന് എതിർവശത്തും സ്റ്റോപ്പുകൾ സ്ഥാപിക്കും. 
2. ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് നിലവിലുള്ള ബസ്റ്റോപ്പിൽ നിന്നും 30 മീറ്റർ മുന്നോട്ടു മാറി സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശത്ത് ബസ് സ്റ്റോപ്പ്അനുവദിക്കും. 
3. ചൂണ്ടച്ചേരി റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഓട്ടോറിക്ഷ പാർക്കിംഗ് ഒഴിവാക്കും. ഭരണങ്ങാനം ടൗണിൽ നിലവിൽ ഉള്ളസേക്രട്ട് ഹാർട്ട് ഹൈസ്കൂളിന് മുൻപിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് എണ്ണം നിയന്ത്രിക്കും.
4. ഹൈവേയിലേക്ക് വരുന്ന റോഡുകളിൽ കോൺവെക്സ് മിറർ, റം ബിൾ സ്ട്രിപ്പ് എന്നിവ സ്ഥാപിക്കും. 
5. നോ പാർക്കിംഗ് ബോർഡുകൾ ,സീബ്ര കോസിങ്ങ് ലൈനുകൾ  ഹാൻഡ് റെയിലുകൾ എന്നിവ സ്ഥാപിക്കും. 
6. സ്പീഡ് ലിമിറ്റ് ചെയ്യുന്നതിന് എ.ഐ ക്യാമറകൾ സ്ഥാപിക്കും.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍