Hot Posts

6/recent/ticker-posts

ബജറ്റിൽ മാണി വിഭാഗത്തിനെ തഴഞ്ഞില്ല; ജോസ് കെ.മാണി ചോദിച്ചതെല്ലാം നൽകി, പാലാ ഇൻഫോ സിറ്റിക്ക് പച്ചക്കൊടി




കോട്ടയം: എൽ ഡി എഫ് സർക്കാരിന്റെ പ്രധാന ഘടകകക്ഷിയായ ജോസ് കെ മാണി വിഭാഗത്തിനെ തൃപ്തിപ്പെടുത്തിയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്‌. പ്രധാന വകുപ്പായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയത് കൂടാതെ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടതിൽ ഭൂരിപക്ഷവും ഇത്തവണത്തെ ബജറ്റിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. അവയിൽ കൂടുതലും പാലായിലാണ്.
പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ പാലാ ഇൻഫോസിറ്റിക്ക് ബജറ്റിലൂടെ പച്ചക്കൊടി വീശിയിരിക്കുകയാണ്. സ്ഥലപരിശോധന നേരത്തെ നടത്തിയിരുന്നു.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ.മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. 
പാലായില്‍ നിര്‍മ്മാണം ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജാമെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപയുടേയും, പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിനെ ഗതാഗതകുരുക്കിന് പരിഹാരമായി പ്രസ്തുത റോഡ് നവീകരണത്തിന് 2 കോടി രൂപയുടേയും, എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി രൂപയുടേയും, പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്‌മെന്റ് സെന്ററിന് 3 കോടി രൂപയുടേയും പാലാ അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജിന് 3 കോടി രൂപയുടേയും മറ്റ് നിരവധി പദ്ധതികൾക്കും അനുമതി ബജറ്റിലൂടെ ലഭിച്ചതായി ജോസ് കെ.മാണി പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്