Hot Posts

6/recent/ticker-posts

നാട്ടകം കോളേജ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം

കോട്ടയം: അക്ഷര നഗരിയുടെ വിദ്യാഭ്യാസ - സാംസ്‌കാരിക മേഖലകളിൽ നേട്ടങ്ങൾ സമ്മാനിച്ച നാട്ടകം ഗവൺമെന്റ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ വെള്ളിയാഴ്ച ഫെബ്രുവരി 28 ന് സമാപിക്കും. ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജായ നാട്ടകം കോളേജിന്റെ രണ്ടുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സമാപനമാകുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സമാപനത്തിന്റെ ഭാഗമായി ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 1972 ൽ പ്രീ - ഡിഗ്രി കോഴ്സുകളുമായി ആരംഭിച്ച കോളേജ് ഇന്ന് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ആദ്യഘട്ടത്തിൽ ചെറിയ ഒരു കെട്ടിടത്തിൽ നിന്നാരംഭിച്ച കോളേജ് ഇന്ന് 15 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. 
അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആണ് കോളേജ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1974 മാർച്ചിൽ പ്രീ - ഡിഗ്രി ക്ലാസുകൾ കാമ്പസിൽ നിർമ്മിച്ച സെമി - പെർമെനന്റ് കെട്ടിടത്തിലേക്ക് മാറ്റി. ആദ്യ ബിരുദ കോഴ്സായ ബി.എസ്.സി. ജിയോളജി 1976 ജൂണിൽ തുടങ്ങി. പിന്നീട്  ബി.കോം, പ്രീ-ഡിഗ്രി കോഴ്സുകളും ആരംഭിച്ചു. 1978 ൽ എ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായതോടെ ഡിഗ്രി ക്ലാസുകളും ഓഫീസും പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കോളേജിലെ ആദ്യ ബിരുദാനന്തര ബിരുദ കോഴ്സ് സാമ്പത്തിക ശാസ്ത്രത്തിൽ 1981ൽ തുടങ്ങി. ഇന്നു പത്തു ബിരുദ പ്രോഗ്രാമുകളും ആറു ബിരുദാനന്തര പ്രോഗ്രാമുകളും ഉണ്ട്. ആറ് ഗവേഷണ കേന്ദ്രങ്ങളടക്കം കോളേജ് മികവിന്റെ പാതയിലേക്ക് വളർന്നു.
2008 സെപ്റ്റംബറിൽ ആദ്യ നാക് അംഗീകാരമായി ബി ഗ്രേഡ് ലഭിച്ചു. 2016 ൽ 'എ' ഗ്രേഡും നേടി. ഭൗതികശാസ്ത്ര ഗവേഷണ കേന്ദ്രം, ഭാഷാലാബ്, ആധുനിക വ്യാവസായിക രസതന്ത്ര ലാബ്, ജിയോളജി മ്യൂസിയം, സുവോളജി അക്വേറിയം സെന്റർ, റോക്ക് ഗാർഡൻ, ഇന്റർ ഡിസിപ്ലിനറി ഗവേഷണ കേന്ദ്രം എന്നിവയും കോളേജിന്റെ അക്കാദമിക് രംഗങ്ങളിലെ മുതൽക്കൂട്ടാണ്. എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 150 കോളേജുകളിൽ ഒന്നാണ് നാട്ടകം കോളേജ്. 2022 ൽ തുടക്കം കുറിച്ച രണ്ടുവർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഉന്നത - വിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവാണ് തിരി തെളിച്ചത്. 'സുവർണ്ണം 2025' എന്ന് പേരിട്ടിരിക്കുന്ന സുവർണ ജൂബിലി ആഘോഷം, കലാ - സാംസ്‌കാരിക പൊതുസമ്മേളനത്തോടുകൂടിയാണ് സമാപിക്കുന്നത്.
ഫെബ്രുവരി 27 ന് രാവിലെ 10 മുതൽ കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനമേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. വിദ്യാഭ്യാസ പ്രദർശന മേളയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. വൈകിട്ട് അഞ്ചിന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ  മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ മുഖ്യാതിഥിയാകും. 6.30 ന് തിരുവാതിര, മൈം, ഏഴ് മണിക്ക് ജുഗൽബന്ദി എന്നിവ നടക്കും.
ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28 ന് രാവിലെ 10 ന് 'ഉന്നത വിദ്യാഭ്യാസവും സമകാലിക ചിന്തയും' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എസ്.സി.ഇ.ആർ.ടി. ഡയറക്ടറും മുൻ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ജെ. പ്രസാദ് പാനൽ ചർച്ച നയിക്കും. തുടർന്ന് കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ