Hot Posts

6/recent/ticker-posts

കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ.യും യോജിച്ച് ഇടപെടണം: കേരള വനിതാ കമ്മീഷൻ അധ്യക്ഷ

കോട്ടയം: കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും ആവശ്യമെങ്കിൽ വേണ്ട കൗൺസലിങ്് നൽക്കുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പാടക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
കുടുംബവഴക്കുകൾ കുട്ടികളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നുവെന്ന്  കമ്മീഷന്റെ മുന്നിലെത്തിയ പരാതികളിലൂടെ ബോധ്യപ്പെട്ടുവെന്നും വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും പങ്കെടുത്ത സിറ്റിങ്ങിൽ 79 പരാതികൾ പരിഗണിച്ചു. പത്തെണ്ണം പരിഹരിച്ചു. ഏഴ് പരാതിയിൽ റിപ്പോർട്ട് തേടി. പുതിയതായി നാല് പരാതി സ്വീകരിച്ചു. 62 പരാതികൾ അടുത്ത സിറ്റിങിലേക്ക്  മാറ്റി. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി എന്നിവരും പങ്കെടുത്തു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്