Hot Posts

6/recent/ticker-posts

125-ാ മത് ജെ സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും നടന്നു



തിരുവനന്തപുരം: 2025 ലെ ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച 125-ാ മത് ജെ സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും തിരുവനന്തപുരത്ത് നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച ക്യാമറമാനുള്ള എക്‌സലെൻസി പുരസ്‌കാരം സുബാഷ് ജോർജ് ഏറ്റുവാങ്ങി. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പേൾ മൂവീസ് ക്രീയേഷന് വേണ്ടി ഡോ. സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കുവി എന്ന ചലച്ചിത്രത്തിന് ക്യാമറ ചെയ്തതിനാണ് സുബാഷ് അവാർഡിന് അർഹനായത്. മുട്ടം കാക്കൊമ്പ് സ്വദേശിയായ പഴയിടത്ത് സുബാഷ് വർഷങ്ങളായി ക്യാമറമാനാണ്. വിവാഹ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലും ഒരുപോലെ തിളങ്ങുന്ന സുബാഷ് നിരവധി സിനിമകളിൽ ക്യാമറ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പുരസ്‌കാരം തേടിയെത്തുന്നത്.
ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് വാണി രത്നപുരസ്കാരം സൂര്യ കൃഷ്ണമൂർത്തി ഏറ്റുവാങ്ങി. അഭിനയകുലപതി പുരസ്കാരം നടൻ ജഗതി ശ്രീകുമാറും സ്വീകരിച്ചു. ചലച്ചിത്ര പിന്നണി ഗായിക പുരസ്കാരം വൈക്കം വിജയലക്ഷ്മിയും, ദൃശ്യമാധ്യമ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരും പുരസ്കാരം ഏറ്റുവാങ്ങി. വൈക്കം വിജയലക്ഷ്മി നയിച്ച മ്യൂസിക് നൈറ്റ് പരിപാടിയുടെ മാറ്റ് കൂട്ടി.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്