Hot Posts

6/recent/ticker-posts

വെള്ളികുളത്തിന് സമീപം കാരികാട് ഭാഗത്തുണ്ടായ തീപിടുത്തത്തിൽ കൃഷി സ്ഥലങ്ങൾ കത്തി നശിച്ചു

വെള്ളികുളം: വെള്ളികുളത്തിന് സമീപം കാരികാട് -കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ തീ പിടിച്ചു വമ്പിച്ച നാശനഷ്ടം നേരിട്ടു. ബുധനാഴ്ച രാവിലെ 10 മണിയോടുകൂടി വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീ പടർന്നത്.പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് തീ ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആൻ്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്ക് തീ വ്യാപിച്ച് വമ്പിച്ച നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്‌സിനും ഈ സ്ഥലത്തേക്ക് കടന്നു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബ്ബർ, കാപ്പി, കുരുമുളക്, തെങ്ങ് എന്നിങ്ങനെയുള്ള കാർഷിക വിളകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. മൂന്നേക്കറോളം കൃഷിസ്ഥലമാണ് കത്തി നശിച്ചത്. 
വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ജയ്സൺ വാഴയിൽ, സണ്ണി കണിയാംകണ്ടത്തിൽ, ബോസ് വാഴയിൽ, അലൻ കണിയാംകണ്ടത്തിൽ, ജോർജ് മാന്നാത്ത്, ബിനു വെട്ടൂണിക്കൽ, ജസ്ബിൻ വാഴയിൽ, പ്രവീൺ വട്ടോത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് തീ അണയ്ക്കാൻ സാധിച്ചത്.


തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. തീപിടുത്തത്തിൽ കൃഷി നാശം നേരിട്ട കർഷകർക്ക് അടിയന്തര സഹായം ചെയ്യണമെന്ന് വെള്ളികുളം എ.കെ.സി.സി ,പിതൃവേദി സംഘടന അധികാരികളോട് ആവശ്യപ്പെട്ടു. ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ, ടോമി കൊച്ചുപുരക്കൽ, ജോജോ തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും