Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം നടന്നു

പത്തനംതിട്ട: കെ എം മാണി കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു. 
കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി MGM ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ കെ എം മാണിയുടെ 92-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യ ദിന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ ജേക്കബ്ബ് കെ ഇരണക്കൽ, അനിൽ ഏബ്രഹാം, പി  കെ കുര്യൻ, തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം എക്സ്ക്യൂട്ടീവ് അംഗം എം ആർ തമ്പി, ബഥനി MGM ശാന്തി ഭവൻ സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ മേഴ്സിലിറ്റ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
അറബിക്കടലിൽ തീവ്രന്യൂനമർദം!