Hot Posts

6/recent/ticker-posts

നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം

വൈക്കം: നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് രാജ്യത്തെ മുഴുവൻ വികസനവുമുണ്ടായതെന്ന് നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. 
വൈക്കം ടി വി പുരം മുത്തേടത്തുകാവിൽ സത്യജിത്തിൻ്റെ വസതിയിൽ ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 
യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദ്യകാല കോൺഗ്രസ് നേതാക്കളേയും ആദരിച്ചു. കെ പി സി സി അംഗംമോഹൻ ഡി. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, ഡിസിസി ഭാരവാഹികളായബി. അനിൽകുമാർ, എ. സനീഷ് കുമാർ, ജയ് ജോൺ, അബ്ദുൾ സലാം റാവുത്തർ, പി.എൻ.ബാബു, എം.വി. മനോജ്, യു .ബേബി, പഞ്ചായത്ത് അംഗം ടി. അനിൽകുമാർ, മഹിളാ കോൺഗ്രസ് പ്രസിഡൻ്റി ഷീജഹരിദാസ്, ശ്രീരാജ് ഇരുമ്പേപള്ളി, പി.ആർ. രത്നപ്പൻ, സ്കറിയ ആൻ്റണി, വർഗീസ് പുത്തൻചിറ ,ബിജു കൂട്ടങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും