Hot Posts

6/recent/ticker-posts

ജോസ്.കെ.മാണിയ്ക്ക് അഭിനന്ദനം അറിയിച്ച് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി

പാലാ: സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികൾക്കായി തുക വകയിരുത്തുന്നതിന് ഇടപെടൽ നടത്തിയ ജോസ്.കെ.മാണി എം.പിയെ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. 
പാലാ ഇൻഫോസിറ്റിയ്ക്ക് ആരംഭം കുറിക്കുന്നതിനും, പുലിയന്നൂരിൽ പ്രാരംഭ ഘട്ട നിർമ്മാണം നടത്തി വരുന്ന ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്യൂട്ട്, പാലാ ജനറൽ ആശുപത്രി ക്യാൻസർ സെൻ്റെർ, എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സഞ്ച് പാലാ ബ്രാഞ്ച് ഓഫീസും സ്കിൽ ഡവലപ്‌മെൻ്റ്‌ സെൻ്ററിനും ജനറൽ ആശുപത്രി റോഡ്, ഡിജിറ്റൽ എക്സറേ മിഷ്യനുമായി ബജറ്റ് വിഹിതം ഉറപ്പു വരുത്തിയതായി യോഗം ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ ഇതു സംബന്ധിച്ച് ജോസ്.കെ.മാണി എം.പിയുമായി ചർച്ച നടത്തുകയും വിശദമായ നിവേദനം സർക്കാരിലേക്ക് നൽകുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുള്ളതായി യോഗത്തിൽ വിശദീകരിച്ചു. പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍