Hot Posts

6/recent/ticker-posts

മോൻസ് ജോസഫ് എംഎൽഎ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

ഞീഴൂർ: തോമസ് ചാഴികാടൻ എക്സ്.എം.പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിതൃത്വം ഏറ്റെടുക്കുന്നത് പോലെ അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി. ഞീഴൂർ പഞ്ചായത്തിലെ മാണികാവ് - വട്ടീത്തുങ്കൽ - വട്ടക്കുന്ന് - മുക്കവലക്കുന്ന് - ഇല്ലിച്ചുവട് റോഡ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും ചാഴികാടൻ അനുവദിച്ച ഫണ്ടാണ്. അതിന്റെ പിതൃത്വം ഏറ്റെടുത്തു കൊണ്ട് നിലവിലെ എം പിയുടേയും എം.എൽഎയുടേയും പേരിൽ വന്ന പത്രവാർത്തകൾ സത്യ വിരുദ്ധമാണന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. 
ഈ റോഡിന്റെ ഉത്ഘാടനം ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപെ തോമസ് ചാഴികാടൻ നിർവഹിച്ച് പണി ആരംഭിച്ചതാണ്. ഇത്തരം സത്യ വിരുദ്ധ പ്രസ്താവനകളിൽ നിന്നുംഎം.പിയും എം.എൽഎയും പിൻമാറണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. എൽ ഡി. എഫ് പഞ്ചായത്ത് യോഗത്തിൽ കൺവീനർ സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. 
സി.പി.എം ലോക്കൽ സെക്രട്ടറി എസ് വിനോദ് കേരളാ കോൺഗ്രസ് മണ്ട ലം പ്രസിഡന്റ് പി.റ്റി കുര്യൻ സി പി ഐ ലോക്കൽ സെക്രട്ടറി അജീഷ്. എൽ.ഡി.എഫ് നേതാക്കളായ സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻ കാലാ, ജോൺസൺ കൊട്ടുകാ പള്ളി, ശ്രീ കല ദിലീപ്, കെ.പി. ദേവദാസ് , സി.കെ.മോഹനൻ, ഡി.അശോക് കുമാർ, ജോർജ് ഐക്കരേട്ട്, സ്കറിയാ വർക്കി,ജോമോൻ മറ്റം, ജോൺസൺ തെങ്ങുംപള്ളി, നളിനി രാധാക്യഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തോമസ് ചാഴികാടൻ എക്സ് എം പി യുടെ നേത്യത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു