Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ മഹിളാസഭ യോഗം ചേർന്നു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024 - 25 വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു. 
സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നൈപുണ്യ വികസനത്തെ കുറിച്ച് രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ജോർജ് തോമസ് ക്ലാസ് നയിച്ചു. തുടർന്ന് വനിതകളുടെ കലാമത്സരങ്ങൾ അരങ്ങേറി. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മഹിളാസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയ്, രതീഷ് പി.എസ്, നജീമ പരികൊച്ച്, ഐസിഡിഎസ് സൂപ്പർവൈസർ ബുഷ്റ, സി ഡി എസ് വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും