Hot Posts

6/recent/ticker-posts

അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി

തലയാഴം: തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി. മൽസരം 16ന് സമാപിക്കും. ഞായറാഴ്ച വൈകുന്നേരം 6.30ന് മാടപ്പള്ളി ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേശ്പി ദാസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി.സാമൂവൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്ടൻ  ടോം ജോസഫ് മുഖ്യ അഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി, പഞ്ചായത്ത് അംഗങ്ങളായ ബി.എൽ.സെബാസ്റ്റ്യൻ, ടി.മധു,കെ.ബിനി മോൻ, പ്രീജു കെ. ശശി,കൊച്ചുറാണി ബേബി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത്, എസ്.ദേവരാജൻ, ഭൈമിവിജയൻ, സിനി സലി, ഷീജഹരിദാസ്, റോസിബാബു, ഷീജ ബൈജു, ഉല്ലല പി എസ് എസ് എൽ പി എസ് ഹെഡ്മിസ്ട്രസ് എ.ആർ.ഇന്ദു, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ, വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരി, പഞ്ചായത്ത് സീനിയർ ക്ലാർക്ക് എ.റോജൻ മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 
ഞായറാഴ്ച ചാരമംഗലം പ്രോഗ്രസീവും അരുവിത്തറ സെൻ്റ് ജോർജ് കോളജും തമ്മിലാണ് ആദ്യ മത്സരം നടന്നത്. മത്സരത്തിന് തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി.ദാസ്, കൺവീനർ കെ.വി. ഉദയപ്പൻ, കെ.ബിനി മോൻ, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ എന്നിവർ നേതൃത്വം നൽകും.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു