Hot Posts

6/recent/ticker-posts

അപകടങ്ങൾ തുടർക്കഥ; അപകട കെണിയായി പൂവത്തോട് ഇടമറ്റം റോഡ്

പൂവത്തോട്: മീനച്ചിൽ പഞ്ചായത്ത് നാലാം വാർഡിൽ പൂവത്തോട് ഇടമറ്റം റോഡിൽ പള്ളിക്ക് സമീപം കുത്തിറക്കത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ശനിയാഴ്ച രാത്രി കയറ്റം കയറുകയായിരുന്ന പിക്ക്അപ്പ് ലോറി തലകുത്തി മറിഞ്ഞ് അപകടമുണ്ടായിരുന്നു. 
കയറ്റം കയറുകയായിരുന്ന പിക്കപ്പ് ലോറി പിന്നിലേക്ക് തലകുത്തി മറിഞ്ഞ് റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും ഒപ്പം ഉണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പൈകയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴിയാണ് ഇത്. 
റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമാകുന്നത്. മുൻപും സമാനമായ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ മീനച്ചിൽ പഞ്ചായത്ത് അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍