Hot Posts

6/recent/ticker-posts

പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന്

പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് (2025 ഫെബ്രുവരി 12ാം തീയതി) അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടക്കും. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ, സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയുടെ കീഴിൽ വരുന്ന സ്പെഷ്യൽ സ്കൂളുകളെ കേന്ദ്രികരിച്ച് പ്രത്യേക പ്രോജെക്ടിന്റെ ഉദ്ഘാടനവും പ്രസ്തുത സമ്മേളനത്തിൽ നടത്തപ്പെടും. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺസിഞ്ഞോർ ഫാ.ഡോ: ജോസഫ് കണിയോടിക്കൽ, മെഡിസിറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം. 
രൂപതയിലെ 74 കെയർ ഹോംസ് സ്ഥാപനങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെയും അന്തേവാസികളുടെയും ഭിന്നശേഷി മക്കളുടെയും വിവിധ കലാപരിപാടികൾ വാർഷിക ആഘോഷത്തിന് മാറ്റുകൂട്ടും. രൂപതയിലെ വൈദികർ, വിവിധ സന്യാസ സമൂഹങ്ങളിലെ മേജർ സുപ്പീരിയേഴ്‌സ്, പ്രൊവിൻഷ്യൽ, വിവിധ കോളേജ് വിദ്യാർത്ഥികൾ, രൂപത മാതൃവേദി സംഘടന അംഗങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ അധികാരികൾ, അല്മായ സന്നദ്ധ പ്രവർത്തകർ എന്നിവ അണിചേരുന്നു. 
രൂപത കെയർ ഹോംസ് ഡയറക്ടർ ജോർജ് നെല്ലിക്കുന്നുചെരിവ്പുരയിടം, പ്രസിഡന്റ്‌ സി. റീബ വേത്താനത്ത്, സെക്രട്ടറി സി. ജോയൽ, വിവിധ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രസ്തുത പ്രോഗ്രാമിന് നേതൃത്വം നൽകും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും