Hot Posts

6/recent/ticker-posts

'കർഷക സുരക്ഷാ സമര'വുമായി കർഷക യൂണിയൻ (എം)



പാലാ: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും കർഷക ദ്രോഹനയത്തിനും വനം വകുപ്പിൻ്റെ പ്രതികാര നടപടികളിലും പ്രതിഷേധിച്ചുകൊണ്ട് കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ കർഷക വിഭാഗമായ കർഷക യൂണിയൻ (എം) തിരുവനന്തപുരത്ത് കർഷക സുരക്ഷാസമരം നടത്തുന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മലയോരങ്ങളിലെ കർഷക ജനതയ്ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമാകുന്ന വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുതകും വിധം കാടിറങ്ങുന്ന വന്യമൃഗങ്ങളെയും ഹിംസ്രജന്തുക്കളെയും വേട്ടയാടുവാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവകാശം പൊതുജനങ്ങൾക്കും ലഭ്യമാകുന്ന  പുതിയ നിയമം നടപ്പിലാക്കുക, വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തുടരുന്ന മനുഷത്വ രഹിതമായ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രതിഷേധ മാർച്ചും തുടർന്ന് ഏജിസ് ഓഫീസ് പടിക്കൽ മലയോര കർഷകന്റെ ജീവിത സ്വപ്നങ്ങളുടെ ശവപ്പെട്ടിയുമായി കർഷകകൂട്ട ധർണയും സംഘടിപ്പിക്കും. 
സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട് നയിക്കുന്ന പ്രസ്തുത സമര പരിപാടിയിൽ കേരളാ കോൺഗ്രസ് (എം) പാർട്ടിയുടേയും കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റിയുടെയും നേതാക്കൾ പ്രസംഗിക്കും.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍