Hot Posts

6/recent/ticker-posts

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഓഫീസ് മുറിയുടെ പൂട്ടു തകർത്ത് മോഷണം

തലയോലപ്പറമ്പ്: പള്ളിയിലെ കൈക്കാരന്മാരുടെ മുറിയുടെ താഴ്തകർത്താണ് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയുടെ ലോക്കർ കുത്തിത്തുറന്ന് അതിനുള്ളിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ കവർന്നു. മുറിക്കുള്ളിലെ മേശയുടെവലിപ്പും മറ്റും തുറന്ന് നിലത്ത് വാരിവലിച്ചിട്ട നിലയിലാണ്. 
ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 12.30 നും രണ്ടിനും മധ്യേയാണ് മോഷണം നടന്നതെന്നാണ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പള്ളിയിലെയും പള്ളിക്കവല ജംഗ്ഷനു സമീപത്തെയടക്കം നേർച്ച കുറ്റികളുടെ പൂട്ടു തകർത്ത് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. 
ഇന്നു രാവിലെ ഇടവക വികാരി എത്തിയപ്പോൾ കൈക്കാരന്മാരുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പാരിഷ് ഹാളിൻ്റെയും മുറികളുടെയും വാടക ഇനത്തിൽ കിട്ടിയ രണ്ട് ലക്ഷത്തോളം രൂപയാണ് അപഹരിക്കപ്പെട്ടതെന്ന് കൈക്കാരന്മാരായ കുര്യാക്കോസ് മoത്തിക്കുന്നേൽ, ബേബി ജോസഫ് പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു. 
ആദ്യമായാണ് പള്ളിയിൽ മോഷണം നടക്കുന്നത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കോട്ടയത്തു നിന്ന് വിരളടയാള വിദഗ്ധരുമെത്തി പരിശോധന നടത്തും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍