Hot Posts

6/recent/ticker-posts

എട്ടുപതിറ്റാണ്ടിലധികമായി ഭക്തരെ തൈപ്പൂയക്കാവടിയാടിച്ച്‌ ശ്രീഷൺമുഖവിലാസം കാവടി സമാജം

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ 84 വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം. വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത്. 
കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ടും ശ്രീ ഷൺമുഖവിലാസം കാവടി സമാജം പ്രതി സന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. പരമ്പരാഗതമായി കാവടി നടത്തുന്ന സമാജങ്ങളിൽ ഷൺമുഖവിലാസത്തിനു പുറമെ ഉദയനാപുരം കണിയാം തോടിലെ കാവടി സമാജവും ഇന്നലെ (ചൊവ്വാഴ്ച്ച) ഭസ്മക്കാവടിയേന്തി. 
84 വർഷങ്ങൾ പിന്നിടുന്നശ്രീഷൺമുഖവിലാസം കാവടി സമാജത്തിൽ കെ.എം.സോമശേഖരൻനായർ കാവടികൾക്കൊപ്പം
ശ്രീഷൺമുഖവിലാസം കാവടി സമാജം ഇക്കുറി 84-ാമത് വർഷമാണ് ഭസ്മക്കാവടി ഉത്സവത്തിൻ്റെ ഭാഗമാകുന്നത്. പിതാവ് കെ. മാധവൻനായർ നടത്തിവന്നിരുന്ന കാവടി സമാജം പിതാവിൻ്റെ മരണശേഷം മകൻ കെ.എം. സോമശേഖരൻ നായർ പ്രതിസന്ധികൾക്കിടയിലും മുടക്കം കൂടാതെ നടത്തിവരികയാണ്. 
ഇന്നലെ (ചൊവ്വാഴ്ച്ച) ഉച്ചകഴിഞ്ഞ് മൂന്നിന് പടിഞ്ഞാറെ നടയിലുള്ള ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാവടി പൂജയ്ക്ക് ശേഷം നാലിന് തെങ്കാശി ഇശൈ വാസൻമാരിയപ്പൻ്റേയും സംഘത്തിൻ്റേയും നെയ്യാണി മേളത്തിൻ്റെ അകമ്പടിയോടെ കാവടി പുറപ്പെട്ടു. വൈക്കം ശ്രീ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി രാത്രി ഒൻപതിന് ഉദയദാപുരം ക്ഷേത്രത്തിലെത്തി കാവടി അഭിഷേകം നടത്തി.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം