Hot Posts

6/recent/ticker-posts

ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും

കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായാണ് സൗന്ദര്യവത്കരണം നടത്തുന്നത്.  
ശാസ്ത്രീറോഡിന്റെ ആരംഭം മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും. ഇരു വശങ്ങളിലുമുള്ള നടപ്പാതയുടെ കൈവരികളിൽ വള്ളി ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്‌കൂളുകൾ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ പരിപാലനം ഉറപ്പാക്കും. 
പുളിനാക്കൽ പള്ളി മുതൽ സിമെന്റ് കവലവരെ നാട്ടകം ബൈപാസിന്റെ രണ്ടരകിലോമീറ്റർ റോഡും സുന്ദരമാക്കും. ഇരുവശത്തുമായി അഞ്ചുകിലോമീറ്റർ റോഡാണ് സുന്ദരമാക്കുന്നത്. ഇതിനാവശ്യമായ സി.എസ്.ആർ ഫണ്ട് സമാഹരിച്ച് ഹരിതകേരളം മിഷൻ നഗരസഭക്ക് കൈമാറും. പ്രദേശവാസികളുടെ മേൽനോട്ടത്തിൽ പരിപാലനം നടപ്പാക്കും. 
മാർച്ച്‌ പതിനഞ്ചോടെ സൗന്ദര്യവൽക്കരണം പൂർത്തീകരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ആരോഗ്യകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ആർ. രഞ്ജിത്, നഗരസഭാംഗം ടി.എൻ. മനോജ്, സിൻസി പാറയിൽ, ഷീല സതീഷ്, പെരുനിലം പാടശേഖരസമിതി സെക്രട്ടറി കെ.എസ് രവീന്ദ്രനാഥൻ നായർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഐസക്, ടെക്‌നിക്കൽ അസിസ്റ്റന്റ് മീനു എം.ബിജു എന്നിവർ പങ്കെടുത്തു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി