Hot Posts

6/recent/ticker-posts

പാലാ അൽഫോൻസാ കോളേജിൽ 'ഓപ്പോളിന്റെ കൂടെ ഒരു ​ദിനം'

പാലാ: നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ​ഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി. 
കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യൂ ഫ്ലാ​ഗ് ഓഫ് ചെയ്തു. നിഷാ ജോസ് കെ മാണി അവേർനസ് പ്രോ​ഗ്രാമിൽ ക്ലാസ് നയിച്ചു. അടുത്ത ജൂലൈ മുതൽ ​രാജ്യത്താകമാനമുള്ള വിവിധ സ്കൂളുകളിലും സൗജന്യ മാമോ​ഗ്രാം ടെസ്റ്റ് നടത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് നിഷാ ജോസ് കെ മാണി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ യാത്രകളും പരിപാടികളും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
റോട്ടറി ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം കമ്മ്യൂണിറ്റി സർവ്വീസ് പ്രോ​ഗ്രാമുകൾവഴി ജനങ്ങൾക്ക് ബ്രസ്റ്റ് ക്യാൻസർ പോലുള്ള വലിയ വിപത്തുകൾക്കെതിരെയുള്ള ബോധവത്ക്കരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സന്തോഷ് മാട്ടേൽ പറഞ്ഞു. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ വിദ്യാർത്ഥികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പ് പാലായിൽ നിന്നും നിഷാ ജോസ് കെ മാണി തുടങ്ങിവെച്ച ക്യാൻസർ ബോധവത്ക്കരണ യാത്ര എറെ പ്രശംസനീയമാണെന്ന് പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെലിൻ റോയി പറഞ്ഞു. പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ഷാജി ജോൺ, റോട്ടറി സെക്രട്ടറി ഷാജി മാത്യു തകടിയേൽ,  എൻ എസ് എസ് പ്രോ​ഗ്രാം ഓഫീസേഴ്സായ സി. ജെയ്മി എബ്രഹാം, റോസ് മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്