Hot Posts

6/recent/ticker-posts

JCOM പാലാ ടേബിളിൻ്റെ ഉദ്ഘാടനം മാർച്ച് 20 ന്

പാലാ: Junior Chamber International ( JCI) ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന Business Growth Organisation (BGO)ആയ Jaycees Chamber of Commerce ( JCOM ) ൻ്റെ പുതിയ ടേബിൾ പാലായിൽ ആരംഭിക്കുന്നു. 2025 മാർച്ച് 20 വ്യാഴാഴ്ച വൈകിട്ട് 7.00 മണിക്ക് ഹോട്ടൽ ഒലിവ് ഇൻ്റർനാഷണലിൽ ഉദ്ഘാടനം നടക്കും. JCOM ദേശീയ ചെയർമാൻ JC വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും. JCI zone 22 വിന്റെ സോൺ പ്രസിഡന്റ് JC Acewin Augustine, JCOM Zone chairman JC ശ്രീനാഥ് എന്നിവർ അതിഥികൾ ആയിരിക്കും. 
JCOM ൻ്റെ വരവ് പാലായിലെ വ്യാപാര മേഖലക്ക് പുത്തൻ ഉണർവ്വ് നൽകുമെന്നും വ്യാപാരികൾക്ക് പുതിയ ദിശാബോധം നൽകുമെന്നും JCOM പാലാ ടേബിളിൻ്റെ കോച്ച് JC ഷിജോ സക്കറിയ, നിർദ്ദിഷ്ട ചെയർമാൻ JC ഹാൻസ് അഗസ്റ്റ്യൻ, ഭാരവാഹികളായ JC ജിൻസൺ ആൻ്റണി, JC അഡ്വ. ജോസ് ചന്ദ്രത്തിൽ, JC പ്രിൻസ് ജേക്കബ്, JC ജോബി മാത്യു എന്നിവർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
JCOM എന്നത് Junior Chamber International ( JCI ) എന്ന youth organization ന്റെ ബിസിനസ് ഡെവലൊപ്മെന്റ് ഡിവിഷൻ ആണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ Business Growth Organisation (BGO) ആണ് JCOM. അംഗങ്ങൾക്ക് ബിസിനസ്സ് അവസരങ്ങൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഓരോ പ്രദേശത്തും ഓരോ ബിസിനസ് ടേബിൾ സ്റ്റാർട്ട് ചെയ്യാവുന്നതാണ്. വിവിധ ബിസിനസ് ചെയ്യുന്ന ഏകദേശം 60 ഓളം അംഗങ്ങൾക്ക് ഓരോ ടേബിളിന്റെയും  ഭാഗമാകാവുന്നതാണ്. ഒരു ബിസിനസ് കാറ്റഗറിയിൽ നിന്നും ഒരാൾക്ക് മാത്രമേ  ഒരു ടേബിളിൽ അംഗത്വം ലഭിക്കുകയുള്ളു. ഒരേ കാറ്റഗറിയിൽ കൂടുതൽ വ്യക്തികൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു പുതിയ ടേബിൾ ആരംഭിക്കുമ്പോൾ അതിൽ അംഗമാകാവുന്നതാണ്.
ഒരു ടേബിളിൽ 60 അംഗങ്ങൾ ഉണ്ടെങ്കിൽ, ഓരോ അംഗങ്ങൾക്കും ആവശ്യമായ products ആ ഒരു ടേബിളിന്റെ അംഗങ്ങളുടെ പക്കൽ നിന്നും purchase ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ സുഹൃത്തുക്കളുടെയും ആവശ്യങ്ങൾ മനസിലാക്കി ടേബിൾ അംഗങ്ങൾക്ക് connect  ആയി കൊടുക്കാവുന്നത് ആണ്. ഒരു വ്യക്തിയുടെ ബിസിനസ്സ് ഉയർച്ചയ്ക്ക്  വേണ്ടി കൂടെയുള്ള 60 അംഗങ്ങളും പരസ്പരം ബിസിനസ്സ് വർധിപ്പിക്കുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ വ്യക്തിയും കൊടുക്കുന്നതും ലഭിക്കുന്നതുമായ ബിസിനസ്സ് എല്ലാ ആഴ്ചകളിലും നടക്കുന്ന മീറ്റിങ്ങിൽ അവതരിപ്പിക്കുന്നതും അത് recordically keep ചെയ്യുന്നതും ആണ്. 
അത് കൂടാതെ മറ്റു പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ് ടേബിളിനോടൊപ്പം ജോയിന്റ് മീറ്റിങ്ങുകൾ നടത്തുന്നതിനും  അവസരങ്ങൾ ഉണ്ട് . All Kerala, All India, Asia conference , World congress തുടങ്ങിയ   ബിസിനസ്സ് മീറ്റിങ്ങുകളിലും, പങ്കെടുക്കുന്നതിനും ബിസിനസ്സ് കൂടുതൽ തലങ്ങളിലേക്ക് വളർത്തുന്നതിനും സാധിക്കുന്നു. Junior Chamber International ( JCI ) എന്ന സംഘടന അതിനുള്ള അവസരങ്ങൾ എല്ലാവർക്കും  ഒരുക്കി തരുന്നു. അന്താരാഷ്ട്ര സംഘടനയായ JCI-യുടെ പിന്തുണയോടെ, നിങ്ങളുടെ ബിസിനസ്സിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ JCOM എല്ലാ പിന്തുണയും നൽകും. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്