Hot Posts

6/recent/ticker-posts

പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം

പാലാ: 40 ആം വെള്ളി ആചരണത്തിന്റെ ഭാഗമായി പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം നടത്തുന്നു. രൂപതയിലെ 120 ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും.


പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അരുവിത്തുറ പള്ളി അങ്കണത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നു. 9:15ന് അടിവാരത്ത് എത്തിച്ചേരും. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേരുമ്പോൾ ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. 
പ്രസിഡന്റ് ജോസ് മുത്തനാട്ട്, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ്  തൊടുകയിൽ, ജോസുകുട്ടി അറയ്ക്കപറമ്പിൽ, ആൻഡ്രൂസ് തെക്കേക്കണ്ടം, ജോസഫ് വടക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍