Hot Posts

6/recent/ticker-posts

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടന്നു

വൈക്കം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. യൂണിയൻ പ്രസിഡന്റ്‌ പി.വി ബിനേഷ് പ്ലാത്താനത്ത് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി സെൻ അധ്യക്ഷത വഹിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി. യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച് പ്രതിക്ഷേധ സമരത്തിൽ നൂറ് കണക്കിന് ശ്രീനാരായണീയർ അണിനിരന്നു. 


ടൗൺ ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിച്ചു. തുടർന്ന് പ്രതിക്ഷേധക്കാർ അപവാദ പ്രചരണത്തിനെതിരെ പ്രതീകാത്മകമായി കോലം കത്തിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രസംഗം വളച്ചൊടിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്