Hot Posts

6/recent/ticker-posts

കായൽ മലിനീകരണം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് നടപടി സ്വീകരിക്കണം; നിവേദനം നൽകി

വൈക്കം: കായൽ മലിനീകരണം രൂക്ഷമായിട്ടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാത്തത് മത്സ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. തണ്ണീർമുക്കം ബണ്ട് തുറക്കാത്തതിനാൽ കായലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യ തൊഴിലാളികൾ പട്ടിണി നേരിടുകയാണ്. 


ഉൾനാടൻ മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷിൻ്റെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. 
സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ക്ലാരൻസ്, സംസ്ഥാന സെക്രട്ടറി ടി.കെ. വാസുദേവൻ തൃപ്പൂണിത്തുറ, നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ.എസ്. ജയകുമാർ, സംസ്ഥാനകമ്മറ്റി അംഗം എം. അശോകൻ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍