കോട്ടയം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികളുടെ നിർവ്വഹണ പ്രവർത്തനങ്ങൾ വിലയിരുത്തൽ, തുടർപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ, ഐ.എസ്.എ പ്രവർത്തനങ്ങളുടെ ഫണ്ട് അനുവദിക്കൽ തുടങ്ങിയ വിവിധകാര്യങ്ങൾ വിലയിരുത്തുവാനുള്ള ജില്ലാ ജലശുചിത്വ മിഷൻ്റെ യോഗങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ നിർവ്വഹണ സഹായ ഏജൻസികളുടെ ഫെഡറേഷനായ ഐ.എസ്.എ പ്ലാറ്റ്ഫോം ആശങ്ക രേഖപ്പെടുത്തി.
ജില്ലാ കളക്ടർ ചെയർമാനും കേരള വാട്ടർ അതോറിറ്റിയുടെ പി.എച്ച്.ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മെമ്പർ സെക്രട്ടറിയുമായുള്ള ഡിസ്ട്രിക്റ്റ് വാട്ടർ ആൻ്റ് സാനിറ്റേഷൻ മിഷൻയോഗം ഉടൻ ചേർന്ന് കെട്ടി കിടക്കുന്ന ഫയലുകളിൻ മേൽ തുടർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.