Hot Posts

6/recent/ticker-posts

മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ തീരുമാനിച്ച് പാലാ നഗരസഭ



പാലാ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ പാലാ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ തീരുമാനിച്ചു. പുതിയ അധ്യയന വർഷാരംഭത്തോട നുബന്ധിച്ച് അംഗൻവാടികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകൾ മാലിന്യമുക്തമാക്കുന്നതിനും, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുന്നതിനും, വാട്ടർ ടാങ്കുകൾ വൃത്തിയാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കുന്നതിനും തീരുമാനമായി.



കൊതുകു ജന്യ രോഗങ്ങളും, എലിപ്പനി, മറ്റു പകർച്ചവ്യാധികൾ എന്നിവ നിയന്ത്രിക്കുന്നതിനും വാർഡ് തലത്തിൽ ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും, നിരീക്ഷണങ്ങളും, കർക്കശമാക്കുന്നതിനും, മയക്കുമരുന്ന് വിരുദ്ധ ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. യോഗം നഗരസഭ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, ലീന സണ്ണി, നീന ജോർജ് ചെറുവള്ളി, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി. പി. ജോൺ, താലൂക്ക് ഹോസ്പിറ്റൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ പ്രദേശത്തെ സ്കൂൾ കോളേജ് പ്രിൻസിപ്പൽമാർ പ്രധാന അധ്യാപകർ, ആശാപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെ നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് നഗരസഭ ചെയർമാൻ ഉറപ്പുനൽകി.
Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്