Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു



പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വിവിധ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭാ ബജറ്റ് വിഹിതമായി 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ തോമസ് പീറ്ററും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
ഏറ്റവും ആധുനികമായ ഡിജിറ്റൽ എക്സറേ സ്കാനിംഗ് മെഷീനുമാത്രമായി 1.80 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖാന്തിരമാണ് വാങ്ങി സ്ഥാപിക്കുക. കാഷ്വാലിറ്റിയ്ക്കു സമീപമായിട്ടുള്ള മുറിയിൽ സ്ഥാപിക്കുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് സമീപത്തുതന്നെ എക്സറേ സൗകര്യം ലഭ്യക്കുകയാണ് ലക്ഷ്യം. പുതിയ ഉപകരണത്തിനായി എത്രയും വേഗം ഓർഡർ നൽകും. ഇതിനായി ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു.
പാലിയേറ്റീവ് പരിചരണത്തിനായി 23 ലക്ഷം രൂപയും സീവേജ് ട്രീറ്റ്മെൻ്റിനായി ആറ് ലക്ഷം രൂപയും ഉപകരണങ്ങളുടെ വാർഷിക പരിപാലന പദ്ധതിയ്ക്കായി 27 ലക്ഷം രൂപയും ഇ-ഹെൽത്തിനായി 10ലക്ഷം രൂപയും ലഭ്യമാക്കും. ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറിനായി 7 ലക്ഷം രൂപയും ഡയാലിസിസ് കിറ്റ്, ഉപകരണങ്ങൾ, ചികിത്സാസഹായം എന്നിവയ്ക്കായി ഒരു കോടി രൂപയും വൈദ്യുതി ചാർജ് ഇനത്തിൽ ഒരു കോടി രൂപയും ക്യാൻ കോട്ടയം പദ്ധതിയ്ക്കായി 5 ലക്ഷം രൂപയും ലഭ്യമാക്കിയതായി അവർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ചെയർമാൻ ചേമ്പറിൽ നടന്ന ചർച്ചയിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി