Hot Posts

6/recent/ticker-posts

പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി



കാഞ്ഞിരമറ്റം: യുവതലമുറയുടെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഏറെ മഹത്തരവും നാടിൻ്റെ സമഗ്ര വികസനത്തിന് സഹായകവുമാണന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. അഭിപ്രായപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള വിശാലമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നമ്മുടെ വിദ്യാർത്ഥികൾക്കാവണമെന്നും ആരാവണം എന്ന കൃത്യമായ ലക്ഷ്യവും ആഗ്രഹവും സ്കൂൾ പഠനകാലത്തുതന്നെ ഉറപ്പിച്ചു വളരാൻ പുതുതലമുറയ്ക്കാവണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.  
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം കമ്മറ്റി നൽകിയ അനുമോദന സമ്മേളനത്തിൽ മെമൻ്റോ നൽകി സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.എം.പി. വലവൂർ ട്രിപ്പിൾ ഐ. റ്റി, കുറവിലങ്ങാട് സയൻസ് സിറ്റി, പാമ്പാടി മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മുത്തോലി ഹോട്ടൽ മാനേജ്മെൻ്റ് കോളജ് തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് നേടിയെടുക്കാൻ കഴിഞ്ഞ ഓരോ സ്ഥാപനങ്ങളും ഭാവി തലമുറയെ രൂപപ്പെടുത്തുന്ന പഠന ,ഗവേഷണ സ്ഥാപനങ്ങളാണെന്നും ജോസ് കെ മാണി എം.പി തുടർന്നു പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. 
ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗങ്ങളായ ജോസഫ് ചാമക്കാല, സാജൻ തൊടുക, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, മുൻ പ്രസിഡൻ്റുമാരായ ടോണി ഇടയ്ക്കാട്ടുതറ ,ജേക്കബ് തോമസ്, ജാൻസി ബാബു, മുൻ വൈസ് പ്രസിഡൻ്റ് ബെന്നി വടക്കേടം, മെമ്പർമാരായ ജോർജ് മൈലാടി, കെ.കെ. രഘു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സണ്ണി മാന്തറ, അഡ്വ.ജോർജ് കുട്ടി പുറ്റത്താങ്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജിജോ വരിക്ക മുണ്ട, കെ.എസ്.സി (എം) ജില്ലാ പ്രസിഡൻറ് അമൽ ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ