Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം



വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് - എസ്. പി.ജി യുടെ പ്രവർത്തനം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ സുരക്ഷിതം മുൻനിർത്തിയുള്ള കൂട്ടായ്മയാണ് എസ്.പി. ജി.വിദ്യാർഥികളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മദ്യം, മയക്കുമരുന്ന് കെണികൾ, അക്രമവാസനകൾ, കുറ്റകൃത്യങ്ങൾഎന്നിവയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്.  
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ബിനോയി തോമസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ, പിടിഎ പ്രസിഡൻ്റ് ആന്റണി കൊല്ലിതടത്തിൽ, മാർട്ടിൻ പി .ജോസ്. പ്ലാത്തോട്ടം, ജോമി ആന്റണി കടപ്ലാക്കൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, സിനിമോൾ വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം