Hot Posts

6/recent/ticker-posts

ഇരുപതാം വാർഷികത്തിന്റെ നിറവിൽ മംഗളാരം സ്വാശ്രയ സംഘം



പാലാ: ഗ്രാമീണ മേഖലയുടെ പ്രാദേശിക വിഭവ, പശ്ചാത്തല സാധ്യതകളുടെ കണ്ടെത്തലും അവയുടെ ഫലപ്രദമായ വിനിയോഗവും നാടിൻ്റെ സ്ഥായിയായ വളർച്ചയ്ക്കും വികസനത്തിനും അനിവാര്യമാണന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു.  
അമിത പരസ്യങ്ങളിലും വിലക്കുറവിലും ആകൃഷ്ടരായി ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ  ഉപയോഗം വർദ്ധിച്ചുവരുന്നത് നാടിനെ അനുദിനം രോഗഗ്രസ്തമാക്കുന്നതായും കൃഷിയിടങ്ങളിലെ അമിതമായ രാസവള പ്രയോഗവും രാസകീടനാശിനി ഉപയോഗവും ഏറെ അപകടകരമാണന്നും ആരോഗ്യമുള്ള ഭക്ഷണശീലം രൂപപ്പെടുത്താൻ ഗ്രാമീണ കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഫാ. കിഴക്കേൽതുടർന്നു പറഞ്ഞു. 
മംഗളാരം സ്വാശ്രയ സംഘത്തിൻ്റെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാലാ രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ. പ്രസിഡൻ്റ് ജയിംസ് മാത്യു കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പള്ളി വികാരിയും സ്വാശ്രയസംഘം ഡയറക്ടറുമായ ഫാ. ജോസഫ് മുണ്ടയ്ക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി. എസ്.ഡബ്ലിയു.എസ്. പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, സോൺ കോർഡിനേറ്റർ ജിജി സിൻ്റോ ഔസേപ്പറമ്പിൽ, സ്വാശ്രയസംഘം ഭാരവാഹികളായ തങ്കച്ചൻ മറ്റത്തിൽ, ജോണി മാത്യു പറമ്പോട്ടുമ്യാലിൽ, എം.റ്റി. മാത്യു മ്ലാവിൽ, ബേബി തോമസ്,ജോയി വലിയപറമ്പിൽ, സാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ