Hot Posts

6/recent/ticker-posts

പൂവരണി ഓപ്പൺ ജിം പൂർണ്ണമായും സൗജന്യമായി പൊതു ജനങ്ങൾക്കായി തുറന്നു



പാലാ: ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡ് സൈഡിൽ നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
മദ്യ, മയക്കുമരുന്ന് ലഹരികളിൽ നിന്നും യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പൺ ജിം നിർമ്മിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. 
വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, പ്രായമായവർക്കും, വനിതകൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. ഒൻപത് ഉപകരണങ്ങളിലായി ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയും. പാലാ - പൊൻകുന്നം റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വാഹനങ്ങൾ നിർത്തി ഏതുസമയത്തും വ്യായാമം ചെയ്യുന്നതിന് സാധിക്കുന്നതാണ്. പൂർണ്ണമായും സൗജന്യമായി ഉപകരണങ്ങൾ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും നിർമ്മിച്ചിട്ടുണ്ട്. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വനിത ഫിറ്റ്നസ് സെൻറർ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. 


കനത്ത മഴയിലും ആവേശം ചോരാതെ നൂറുകണക്കിനാളുകൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം. പി ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ്, ലിൻസി മാർട്ടിൻ, സാജോ പൂവത്താനി, ജോയി കുഴിപാല, ബിജു തുണ്ടിയിൽ, ബിജു കുമ്പളംന്താനം, ബിന്ദു ശശികുമാർ, ബിനോയ് നരിതൂക്കിൽ, ജോസ് പാറേക്കാട്ട്, കെ. പി  ജോസഫ്, മാത്യു നരിതൂക്കിൽ, അനിൽ മത്തായി, ശ്രീലത ഹരിദാസ്, ജിനുവാട്ടപ്പള്ളി, അജേഷ് പൊയ്യo പ്ലാക്കൽ, ജോർജുകുട്ടി മാളിയേക്കൽ, ടോമി പുല്ലാട്ട്, സിബി ഈറ്റത്തോട്ട്, പി .ടി ജോസഫ് പന്തലാനി, തോമസ് നീലിയറ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി