Hot Posts

6/recent/ticker-posts

കോവിഡ്-19 പരിശോധനാ ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ഇനി എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ


കൊച്ചി∙ കോവിഡ്-19 പരിശോധനാ ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം ഇനി എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.  പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) പരിശോധനാ സംവിധാനം സജ്ജമായതോടെയാണ് ഇത് സാധ്യമാവുക. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതുവരെ ജില്ലയില്‍ നിന്നുള്ള സാംപിളുകള്‍ പ്രധാനമായും പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജില്‍ തന്നെ പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം ആരംഭിച്ചത്.
ഇനിമുതൽ ദിവസം 180 സാംപിളുകൾ വരെ ലാബില്‍ പരിശോധിക്കാൻ സാധിക്കും. ഇതിനായി രണ്ട് പിസിആര്‍ മെഷീനുകളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജമാക്കുന്നതിന് ചെലവായത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും.
പി.ടി. തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍  ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 36 ലക്ഷം രൂപയുടെ പരിശോധനാ കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി  ഡോ.ജെ. ലാന്‍സിയുടെ നേതൃത്വത്തില്‍ മൈക്രോ ബയോളജി വിഭാഗം ജീവനക്കാരായ ഡോ. ജോന, ഡോ. ഇന്ദു, ടെക്‌നീഷ്യന്‍മാരായ വിപിന്‍ദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യന്‍, അര്‍ച്ചന എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകുന്നത്.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു