Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു.


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 108 പേരെയാണ്.. കണ്ണൂർ 4, കോഴിക്കോട് 2, കാസർകോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേർക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കാസർകോട് 24, എറണാകുളം, മലപ്പുറം, കണ്ണൂർ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകൾ. ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88,855 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 88,332 പേർ വീടുകളും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ 17,400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സംസ്ഥാനം കോവിഡ് പ്രതിരോധത്തിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച 2പേർ ഇന്നു രോഗമുക്തരായി. ഇവിടെ കേന്ദ്രസർക്കാർ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആകെ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങൾ,  ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിൻ, മെട്രോ, മറ്റു പൊതുഗതാഗത മാർഗങ്ങള്‍ എന്നിവ പൂർണമായി നിരോധിച്ചിരിക്കുകയാണ്.  സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രക്കും നിയന്ത്രണങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി