Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നഴ്‌സ്മാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കാസര്‍കോട്ട് നിന്നും, മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആള്‍ക്ക് വീതവും കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയര്‍ന്നു. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 12 പേരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ലോക്ക്ഡൗണ്‍ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറിയതായും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ഭക്ഷണ സാധനങ്ങളുടെ സ്‌റ്റോക്കില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരുടെ സേവനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു, കോട്ടയത്തെ നഴ്‌സ് രേഷ്മയുടെ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
എം.പി ഫണ്ട് നിര്‍ത്തലാക്കിയത് ന്യായമല്ലെന്നും ഇത് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എം.പി ഫണ്ട് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണമാണെന്നും അത് കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി ഉപയോഗിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ തീരുമാനമാണ്. എം.പി ഫണ്ട് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും. അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം. വര്‍ക്ക് ഷോപ്പുകള്‍ ഞായറും വ്യാഴവും തുറക്കാം. സ്‌പെയര്‍പാര്‍ട്‌സ് കടകളും ഞായറും വ്യാഴവും തുറക്കാം. ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ റിപ്പയറിംഗ് നടത്താനായി പോകാം. മുഖ്യമന്ത്രി വ്യക്തമാക്കി.
മൃഗശാലകള്‍ അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അടുക്കളയുടെ പേരില്‍ മത്സര ബുദ്ധിയോടെ ചിലര്‍ പെരുമാറുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അക്കാര്യത്തില്‍ മത്സരം വേണ്ടെന്നും അദ്ദേഹം അറിയിച്ചു. മത്സരത്തിനല്ല, ആവശ്യത്തിനാണ് അടുക്കളകള്‍. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണം. കുട്ടികള്‍ക്കായി ലൈബ്രറി പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കണം. നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 238 ജനകീയ ഹോട്ടലുകള്‍ തുറന്നുവെന്നും മലബാര്‍ ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം.എല്‍.എ ഫണ്ട് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കാനായി ഉപയോഗിക്കണം. സംസ്ഥാനത്ത് 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രികളില്‍ 752 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണത്തിലും കൊവിഡ് രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം 20 ന്, വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു
പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്‌മസ്‌ ആഘോഷം
പാലാ രൂപത ബൈബിൾ കൺവൻഷൻ നാളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ