Hot Posts

6/recent/ticker-posts

കൊവിഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി


കാസര്‍കോട്: ടാറ്റ ഗ്രൂപ്പ് കാസര്‍കോട് 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും ഉള്‍പ്പെടുന്ന കൊവിഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് തെക്കിലിലാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി സജ്ജീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കുന്ന വിദഗ്ധ സംഘം ഇന്നലെ ഉച്ചയോടെ കാസര്‍കോട് എത്തിയിരുന്നു. അവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പെട്ടെന്ന് സ്വീകരിച്ചതിനാലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഇത്ര വേഗത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത്. ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജിലാണ് ആശുപത്രി സ്ഥാപിക്കുന്നത്.
തെക്കില്‍ പാലത്തിന് സമീപത്തായി തരിശായി കിടക്കുന്ന 15 ഏക്കര്‍ റവന്യു ഭൂമിയിലാണ് നിര്‍മ്മാണം നടക്കുന്നത്. ഈ സ്ഥലം ആശുപത്രി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കുകയായിരുന്നു മൂന്ന് മാസത്തിനകം ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിനെ ടാറ്റ അറിയിച്ചിട്ടുള്ളത്. എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘമാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കാസര്‍കോട് ക്യാമ്പ് ചെയ്തു കൊണ്ട് തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു