കാസര്‍കോട്: ഗുരുതര രോഗം ബാധിച്ചവരെ മാത്രം കര്‍ശന ഉപാധികളോടെ കടത്തി വിടാമെന്ന് കര്‍ണാടക സമ്മതിച്ചതോടെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘം സജ്ജമായി. കാസര്‍കോട് ജില്ലാ കളക്ടര്‍ നിയമിച്ച മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ എത്തി. കര്‍ണാടക സര്‍ക്കാരിന്റെ മെഡിക്കല്‍ സംഘവും അതിര്‍ത്തിയില്‍ ഉണ്ട്. കാസര്‍കോട് നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷ്യപത്രവുമായി അതിര്‍ത്തി കടക്കുന്ന രോഗികളെ കര്‍ണാടകയുടെ മെഡിക്കല്‍ സംഘവും പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം വിദഗ്ധ ചികിത്സക്കായി മംഗളൂരു വരെ കടത്തിവിടും. കൊവിഡ് രോഗമോ രോഗലക്ഷണമോ ഇല്ലാത്ത, കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭിക്കാന്‍ സാഹചര്യം ഇല്ലാത്തതുമായ രോഗികളെയാണ് കര്‍ണാടകയില്‍ പ്രവേശിപ്പിക്കുക.
കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ സംഘമായി മംഗല്‍പ്പാടി താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജ്ജന്മാരായ ഡോ. ഹരികൃഷ്ണന്‍ (9496820103) ഡോ. സനൂജ് (9496333577) എന്നിവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെയും, ഡോ. നിഷ (8592812615) രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയും ഡോ. മൈഥിലി (8304812407) ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയും സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മെഡിക്കല്‍ ഓഫീസര്‍മാരായി തലപ്പാടി അതിര്‍ത്തിയില്‍ ഉണ്ടാകും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രത്യക ഉത്തരവിലൂടെയാണ് ഇവരെ നിയോഗിച്ചത്. ഇവരുടെ സേവനം തലപാടിയില്‍ എപ്പോഴും ലഭിക്കും. അവിടെ 108 ആംബുലന്‍സിന്റെ സേവനവും ലഭ്യമാകും.