Hot Posts

6/recent/ticker-posts

ജൂണ്‍ 1 ന് സ്‌കൂള്‍ തുറക്കില്ല; അധ്യാപകരും വരേണ്ടതില്ല



തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. എന്നാല്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി തുടങ്ങാന്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്നതുവരെ കുട്ടികളോ അധ്യാപകരോ സ്‌കൂളില്‍ വരേണ്ടതില്ലെന്നും, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശത്തിനനുസൃതമായിട്ടായിരിക്കും സ്‌കൂള്‍ തുറക്കുന്ന തിയതി തിരുമാനിക്കുകയെന്നും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.െഎ.പി) മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു.  

രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയായിരിക്കും വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ പഠനം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാല് പീരിയേഡ് ആയി രണ്ട് മണിക്കൂര്‍ ആയിരിക്കും ഒരു ദിവസം ക്ലാസ്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് പീരിയേഡ് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് രണ്ട് പീരിയേഡ് ആയി ഒരു മണിക്കൂറും ആയിരിക്കും ക്ലാസ്. 

പ്രൈമറി ക്ലാസുകളില്‍ അര മണിക്കൂര്‍ ആയിരിക്കും ക്ലാസ്. ഓണ്‍ലൈന്‍ ക്ലാസില്‍ പെങ്കടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസരത്തെ ലൈബ്രറികള്‍, കുടുംബശ്രീ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കും. 

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ