Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്; 10 രോഗമുക്തര്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതാണ്.

രോഗബാധിതരില്‍ 33 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കാണ് രോഗബാധ ഉണ്ടായത്.


പാലക്കാട്-14, കണ്ണൂര്‍- 7, തൃശ്ശൂര്‍- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസര്‍കോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1,  കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 മലപ്പുറം-1 കാസര്‍കോട് -1  എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക് . ഇതോടെ സംസ്ഥാനത്തെ  ആകെ കോവിഡ് രോഗികളുടെ എണ്ണം 1150 ആയി വര്‍ധിച്ചു. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 

1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,02,387 പേര്‍ വീടുകളിലോ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11468 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1635 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ