Hot Posts

6/recent/ticker-posts

കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തില്‍, കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പിലാണ് പോരായ്മ: വി.മുരളീധരന്‍



ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പില്‍ പോരായ്മയുണ്ടെന്നും, വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ നിരീക്ഷണത്തില്‍ അയക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണത് വാളയാറില്‍ തടയുന്നതെന്നും, ഈ സ്ഥിതി എയര്‍പോര്‍ട്ടില്‍ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുമ്പോള്‍ തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളം ആവശ്യപ്പെട്ടുകഴിഞ്ഞാല്‍ ഗള്‍ഫില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസ് നടത്താമെന്ന വി.മുരളീധരന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിട്ടാണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.  

കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാതത്തു കൊണ്ടാണ് കേന്ദ്രം 14 ദിവസം ക്വാറന്റീന്‍ ചെയ്യണമെന്നു പറഞ്ഞത് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയത്. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ മടങ്ങിയെത്തുന്നവര്‍ പെരുവഴിയില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നത് വ്യക്തമാണ്. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

പ്രവാസികളെ പെരുവഴിയിലാക്കുന്ന സമീപനം എടുക്കരുത്. അവരെ കൊണ്ടുവരാന്‍ കേന്ദ്രം ഇപ്പോഴും തയ്യാറാണ്. ആ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രത്തിന്റെ മാനദണഡങ്ങള്‍ പാലിച്ചുകൊണ്ട് നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ കുറിച്ചുകൂടി മുഖ്യമന്ത്രി അന്വേഷിച്ചറിയണം. അതറിഞ്ഞാല്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല. ഈ സമയത്ത് ഒരു കാരണവശാലും രാഷ്ട്രീയം കളിക്കരുത്. മലര്‍ന്നുകിടന്ന് തുപ്പരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. 





Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി