സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തെ മകളായ ഇഷാനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
ഇഷാനി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അമ്മ സിന്ധുവിന്റെ പഴയ കാല ഫോട്ടോകള്‍ പുനരാവിഷ്‌കരിക്കുകയാണ് ഇഷാനി. ഇതിലൂടെ അമ്മയുമായി തനിക്കുളള സാമ്യതയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.രണ്ടുപേര്‍ക്കും സാമ്യം ഉണ്ടെന്നാണ് ആരാധകരും പറയുന്നത്.