Hot Posts

6/recent/ticker-posts

ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്



പാലാ: സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട മഹാവ്യക്തിയായിരുന്ന ഇടമറ്റം രത്നപ്പന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി പാലാ സഹൃദയ സമിതി, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാംവാല്യം പ്രകാശനവും മെയ് 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 
സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരൻനായർ അദ്ധ്യക്ഷത വഹിക്കും. 'ഇടമറ്റംരത്നപ്പൻ കൃതികൾ സമ്പൂർണ്ണം' രണ്ടാംവാല്യം പ്രകാശനം സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ നിർവ്വഹിക്കും. 
തൊടുപുഴ കുടുംബക്കോടതി ജില്ലാ ജഡ്ജി ജോഷി ജോൺ ചാവേലിൽ  പുസ്തകം സ്വീകരിക്കും.പാലാ സഹൃദയസമിതി ഉപാധ്യക്ഷൻ ജോസ് മംഗലശ്ശേരി പുസ്തകം സമർപ്പിക്കും. സഹൃദയസമിതി രക്ഷാധികാരി രവി പാലാ, ചാക്കോ സി. പൊരിയത്ത്, കേരള ഭാഷാ വിദഗ്ധ സമിതിയംഗം ചാക്കോ സി പൊരിയത്ത്, സഹൃദയസമിതി വനിതാകാര്യദർശി ഡി.ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ.ബാലചന്ദ്രൻ, സഹൃദയ സമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ, ഇടമറ്റംരത്നപ്പന്റെ മരുമകൻ ജി.ബാബുരാജ്, സഫലം 55 പ്ലസ് സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിക്കും.
ഇടമറ്റം രത്നപ്പൻ രചനകളുടെ കാലാതിവർത്തിത്വമാണ് 'കൃതികൾ സമ്പൂർണ്ണം' പ്രസിദ്ധീകരിക്കുന്നതിനു പ്രേരണയായതെന്നു പ്രസാധകരായ ബുക്ക്മീഡിയ സാരഥി റോയി ജേക്കബ് വ്യക്തമാക്കി. മുതിർന്ന തുള്ളൽ കലാകാരനുള്ള കേരള സർക്കാരിൻ്റെ അവാർഡ് കരസ്ഥമാക്കിയ പാലാ കെ.ആർ.മണിയെ ചടങ്ങിൽ ആദരിക്കും. ഇടമറ്റംരത്നപ്പന്റെ ജാമാതാവ് ജി. ബാബുരാജ്, സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പാലാ സഹൃദയസമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്