ശരീരത്തിന് ഏറ്റവും ലളിതമായ ഭക്ഷണം നല്‍കേണ്ട സമയമാണ് മഴക്കാലം. വിശപ്പ് കൂടുന്ന സമയം. അതുപോലെ മഴക്കാലത്ത് ചൂടു ചായയോടൊപ്പം വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാന്‍ താല്‍പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും. എന്നാല്‍ മഴക്കാലം ആരോഗ്യ പരമായി വലിയ ശ്രദ്ധ കൂടെ കൊടുക്കേണ്ട ഒരു സമയം കൂടിയാണ്. കാരണം അസുഖങ്ങള്‍ക്ക് സാധ്യത ഏറെയുള്ള സമയമെന്നു വേണം, പറയാന്‍. മഴക്കാലത്ത് ആരോഗ്യം നേടാനും അസുഖങ്ങള്‍ തടയാനും ഭക്ഷണ ചിട്ടകളും ഏറെ അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭം കൂടിയാണിത്.
ശരീരത്തിന് ആരോഗ്യവും അനാരോഗ്യവും നല്‍കുന്ന ഭക്ഷണങ്ങള്‍ പലതുമുണ്ട്. ഇതിലൊന്നാണ് മീന്‍. ആരോഗ്യത്തിന് പൊതുവേ ആരോഗ്യകരമായ ഒന്നാണെന്നു പറയാം, മീന്‍. വറുത്തതല്ലെന്നു മാത്രം. എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുന്ന മീന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. മീന്‍ കറിയും ബേക്ക് ചെയ്ത മീനുമെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. മറ്റേത് വറവു ഭക്ഷണവും പോലെ തന്നെയാണ് മീനും വറുക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ വര്‍ഷക്കാലത്ത് മീന്‍ കഴിയ്ക്കരുതെന്ന് പൊതുവേ പറയും. ആരോഗ്യപരമായ കാര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങിനെ പറയുന്നത്.
മഴക്കാലത്ത് നമ്മുടെ ദഹന വ്യവസ്ഥ പൊതുവേ ദുര്‍ബലമാണെന്നു വേണം, പറയാന്‍. ദഹന ശക്തി കുറയുന്ന സമയമാണിത്. കട്ടിയുള്ള എന്തെങ്കിലും കഴിച്ചാല്‍ തന്നെ ദഹനത്തിന് ബുദ്ധിമുട്ടു നേരിടും. ഈ കാരണം കൊണ്ടു തന്നെയാണ് മഴക്കാലത്ത് മീന്‍ ഒഴിവാക്കാന്‍ പറയുന്നത്. മത്സ്യം, മാംസം എന്നിവ മഴക്കാലത്ത് ഒഴിവാക്കണമെന്നാണ് ആയുര്‍വേദവും അനുശാസിയ്ക്കുന്നത്. ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കി വയറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നതു തന്നെയാണ് പ്രധാന കാരണം.
മഴക്കാലത്ത് മീനുകളുടെ പ്രജനന സമയമാണ്. ഇതുകൊണ്ടാണ് ട്രോളിംഗ് നിരോധനവും മറ്റും നിലവിലുള്ളത്. മീനുകളില്‍ മുട്ട കാണപ്പെടുന്ന സമയമാണിത്. ഇത് വേണ്ട രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ വയറിന് ഇന്‍ഫെക്ഷന്‍, ഫുഡ് പോയ്സണിംഗ് സാധ്യതകള്‍ ഏറെയാണ്. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് വര്‍ഷകാലത്തു മീന്‍ കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ പറയുന്നത്.
മഴക്കാലത്ത് മീന്‍ ഒഴിവാക്കാന്‍ പറയുന്നതിന്റെ മറ്റൊരു പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന വിഷാംശം നമ്മുടെ ശരീരത്തില്‍ എത്തുമെന്നുള്ളതു കൊണ്ടാണ്. മഴക്കാലത്ത് പല സ്ഥലങ്ങളില്‍ നിന്നും മഴ വെള്ളം ഒഴുകിയെത്താന്‍ സാധ്യത ഏറെയാണ്. ഇതില്‍ നല്ലതല്ലാത്ത വെള്ളവും പെടും. ഇത്തരത്തിലെ വെള്ളത്തില്‍ വളരുന്ന മീനുകളില്‍ വിഷാംശവും മറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്ന ഒന്നാണ്.
കൂടാതെ രാസ വസ്തുക്കളുടെ ഉപയോഗവും മീനിലെ വിഷത്തിന്റെ അളവി വര്‍ധിക്കുന്നതിന് കാരണമാകുന്നു. മഴക്കാലത്തു പൊതുവെ പല വിധ നിയന്ത്രണങ്ങള്‍ കൊണ്ടും മറ്റും മീന്‍ ലഭ്യത കുറയുന്ന സമയമാണ്. കനത്ത മഴയില്‍ മത്സ്യബന്ധനം എളുപ്പമല്ലാത്തത് ഒരു കാരണം. ലഭ്യത കുറയുന്നതും പെട്ടെന്നു ചീയുന്നതുമെല്ലാം രാസ വസ്തുക്കള്‍ ചേര്‍ത്തു മീന്‍ സംരക്ഷിയ്ക്കാന്‍ ഇടയാക്കും. ഇത്തരം മീനുകള്‍ ആരോഗ്യത്തേക്കാള്‍ അസുഖങ്ങള്‍ നല്‍കുന്നവയാണ്.
സള്‍ഫേറ്റുകള്‍, പോളിഫോസ്ഫേറ്റുകള്‍ എന്നിവയാണ് പ്രധാനമായും ഇവ സൂക്ഷിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍. ഇത് ആരോഗ്യപരമായ പല പ്രശ്നങ്ങളും വരുത്തി വയ്ക്കും. ഇത്തരം പ്രശ്നങ്ങള്‍ മഴക്കാലത്തുണ്ടാകുന്നതു കൊണ്ട് മഴക്കാലത്ത് മത്സ്യത്തിന്റെ ഉപയോഗം കഴിവതും കുറയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ഇതുകൊണ്ട് മറ്റു സമയങ്ങളില്‍ മീന്‍ അനാരോഗ്യകരമാണെന്ന് അര്‍ത്ഥമില്ല.
മീന്‍ കഴിയ്ക്കുന്നതു കൊണ്ട് ഒരുപിടി ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. തലച്ചോറിനും ഇത് നല്ലതാണ്. ധാരാളം പ്രോട്ടീനുകളും ധാതുക്കളും വൈറ്റമിനുകളും ഇതില്‍ ധാരാളമായ് അടങ്ങിയിട്ടുണ്ട്. മീന്‍ഒമേഗ ത്രീ ഫാററി ആസിഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ചില അസുഖങ്ങള്‍ക്കും ചില അസുഖങ്ങള്‍ തടയുന്നതിനും.
മീന്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല കൊളസ്ട്രോളിന്റെ ഉറവിടമാണ്. എന്നാല്‍ മീന്‍ വറുത്തു കഴിച്ചാല്‍ ഈ പ്രയോജനങ്ങള്‍ ലഭിയ്ക്കുമെന്നു പറയാനാകില്ല. എന്നാല്‍ മീന്‍ കറി വച്ചു കഴിയ്ക്കുന്നതും എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുന്നതുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിന്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മീന്‍. തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്. സീകോഡ് ടാബ്ലറ്റുകള്‍ കഴിയ്ക്കുന്നതിന്റെ ഒരു കാര്യം ഇതാണ്.
ക്യാന്‍സര്‍ തടയാനും മീന്‍ സഹായിക്കുന്നുണ്ട്. ചില പ്രത്യേക ക്യാന്‍സറുകള്‍ പ്രത്യേകിച്ചും മീന്‍ ക്യാന്‍സര്‍ സാധ്യത 30-50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവ.
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനു മീന്‍ പ്രധാനമാണ്. കാരണം മീനില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ എല്ലിന്റെ ബലത്തിനു സഹായിക്കും. വൈറ്റമിന്‍ ഡിയും മീനിലുണ്ട്. വൈറ്റമിന്‍ ഡി കാല്‍സ്യം വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്.
ആസ്തമയുള്ളവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് മീന്‍. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ആസ്തമയ്ക്കുള്ള നല്ലൊരു ചികിത്സാരീതിയാണ് മീന്‍ വിഴുങ്ങുന്നത്.
ഇറച്ചി കഴിച്ചാല്‍ തടി കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ അപകടം മീന്‍ കഴിയ്ക്കുമ്പോള്‍ ഇല്ല. മീന്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതുമാണ്. ഇതിലെ ഫിഷ് ഓയില്‍ കൊഴുപ്പു കോശങ്ങളെ നശിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.




