Hot Posts

6/recent/ticker-posts

പെരുന്നാള്‍; നിയന്ത്രണങ്ങളില്‍ ഇളവ്; രാത്രി 9 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം



തിരുവനന്തപുരം: ചെറിയ പെരുന്നാളുമായ് ബന്ധപ്പെട്ട് സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച മാസപ്പിറവി കണ്ടാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ തുറക്കാന്‍ അനുവദിക്കും. 

വെള്ളിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ശനിയാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പത് വരെ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ച പെരുന്നാളാവുകയാണെങ്കില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാല്‍ പതിവുരീതിയിലുള്ള ആഘോഷങ്ങള്‍ നടത്താന്‍ ലോകത്തെവിടേയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളിലാണ് നിര്‍വഹിക്കുന്നത്. 

മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലീം മതനേതാക്കള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശണ് ഈദുല്‍ ഫിത്തല്‍ നല്‍കുന്നത്. ഇതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ