Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് പേര്‍ രോഗമുക്തര്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തരായി. കണ്ണൂര്‍- 12, കാസര്‍ഗോഡ്- ഏഴ്, പാലക്കാട്-അഞ്ച്, തൃശൂര്‍, മലപ്പുറം നാല് വീതം, കോട്ടയം-രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട് ഓരോരുത്തര്‍ക്ക് എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്നും ഓരോരുത്തര്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.

732 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 216 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരെ എണ്ണവും വര്‍ധിച്ചു. 84288 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര്‍ വീടുകളിലോ സ്ഥാപന ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താല്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രോഗബാധിതര്‍ വര്‍ധിക്കുന്നത് ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാന്‍ നാം തയാറല്ല. എല്ലാവര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും നല്‍കും. 

കേരളത്തിലേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലായ രോഗികള്‍ ഉണ്ടായേക്കാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെ തയാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. 

കേരളത്തിലേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലായ രോഗികള്‍ ഉണ്ടായേക്കാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെ തയാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. 











Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ