Hot Posts

6/recent/ticker-posts

വീട്ടില്‍ മത്തങ്ങയുണ്ടോ? ചര്‍മ്മത്തിന് തിളക്കം കൂട്ടാം ഈസിയായി



ഒരു പൊടിക്കെങ്കിലും സൗന്ദര്യം കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. രഹസ്യമായിട്ടെങ്കിലും അതിന് വേണ്ടി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. സൗന്ദര്യസംരക്ഷണത്തില്‍ ആരും പരീക്ഷിക്കാത്ത വഴികളിലൂടെ പോവാനായിരിക്കും പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ചിലര്‍ക്കാകട്ടെ പെട്ടെന്നുള്ള മാറ്റം ആയിരിക്കും ആഗ്രഹം. 

പെട്ടന്ന് പരസ്യങ്ങളില്‍ കാണുന്ന ക്രീമുകള്‍ വാരിതേച്ച് പെട്ടന്ന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ ഉള്ള സൗന്ദര്യം കൂടി കാലക്രമേണ നഷ്ടമാകുന്നത് കാണാം. അതായത് മുഖം തിളങ്ങുന്ന ഒരു ക്രീമാണ് സ്ഥിരമായ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ ഉപയോഗം നിര്‍ത്തി കഴിയുമ്പോള്‍ ആ പഴയ തിളക്കം നഷ്ടപെടുന്നു. പിന്നീട് ഇത് ഉപയോഗിക്കുക പോലും വേണ്ടായിരുന്നു എന്ന തോന്നല്‍ ഉണ്ടായി വരുമെന്ന് ചുരുക്കം. പെട്ടെന്ന് ഫലം വേണം എന്നാഗ്രഹിച്ച് ഓരോന്ന് ചെയ്യുമ്പോള്‍ അതിന്റെ കൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും അല്‍പം ആലോചിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എങ്ങനെയെങ്കിലും സൗന്ദര്യം കൂട്ടുക എന്ന ഒറ്റ ലക്ഷ്യവുമായി നടക്കുന്ന തരുണീമണികള്‍ക്ക് യാതൊരു വിധ ആലോചനയും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മത്തന്‍. മത്തനോ..? എരിശ്ശേരി ഉണ്ടാക്കാനും, സാമ്പാറില്‍ ഇടാനുമെല്ലാം നമ്മള്‍ ഉപയോഗിക്കുന്ന മത്തങ്ങയുടെ കാര്യം തന്നെയാണ് പറയുന്നത്. 


മത്തന്‍ ഉപയോഗിക്കാമെന്ന് വെച്ച് പറമ്പില്‍ നില്‍ക്കുന്ന മത്തങ്ങ ഓടിച്ചെന്ന് പറിച്ച് മുഖത്തേക്ക് തേക്കാന്‍ പറ്റില്ല. അങ്ങനെ വെറുതേ മുഖത്ത് മത്തങ്ങ വാരിത്തേച്ചത് കൊണ്ട് സൗന്ദര്യം വര്‍ദ്ധിക്കുകയില്ല. അതിന് അതിന്റേതായ ചില ചിട്ടകളുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മത്തന്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. 

ചര്‍മ്മത്തിന് തിളക്കം പോരെന്ന് തോന്നുന്നവര്‍ക്ക് മത്തനില്‍ ഒരു ഉഗ്രന്‍ പൊടിക്കൈ ഉണ്ട്. എന്നാല്‍ ഇത് വായിച്ച ഉടനേ അല്‍പം മത്തന്‍ എടുത്ത് മുഖത്ത് പുരട്ടുകയല്ല ചെയ്യേണ്ടത്. അതില്‍ ചേര്‍ക്കേണ്ട ചില ചേരുവകള്‍ ഉണ്ട്. അല്‍പം മത്തന്‍ പേസ്റ്റ് രൂപത്തില്‍ ആക്കിയത്, ഒരു കാല്‍ ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്‍പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഒരു ദിവസം കൊണ്ടൊന്നും ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ല. എന്നാല്‍ ഇത് കുറച്ച് ദിവസം തുടര്‍ച്ചയായി ചെയ്ത് നോക്കൂ. നിങ്ങളുടെ ചര്‍മത്തിന് ഉണ്ടാകുന്ന മാറ്റം കണ്ടറിയാം. 

പ്രായമാകാതെ തന്നെ ചര്‍മ്മം ചുക്കിച്ചുളിയുന്നോ? സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന അല്ലെങ്കില്‍ തലവേദന ഒഴിവാക്കാത്ത ഒന്നാണ് ചര്‍മ്മം ചുക്കിച്ചുളിയുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തങ്ങ. അതെ മത്തങ്ങ കൊണ്ട് ഇനി ചര്‍മ്മത്തിന്റെ ചുക്കിച്ചുളിയല്‍ മാറ്റാം. 



അതിനായി അല്‍പം നല്ലതു പോലെ പഴുത്ത മത്തന്‍, രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു മുട്ട എന്നിവ മാത്രം മതി. ഇത് എല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. മിശ്രിതം ചര്‍മ്മത്തിന് ഉണ്ടാക്കുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം അത്രക്ക് പവ്വറാണ് ഇതിന് എന്നത് തന്നെ സാരം. ആഴ്ചയില്‍ ഒരു മൂന്ന് പ്രാവശ്യം ഉപയോഗിച്ചാല്‍ മതി. മാറ്റമൊക്കെ നിങ്ങള്‍ക്ക് മനസ്സിലാവും.

സൗന്ദര്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് മുഖത്തുണ്ടാവുന്ന കുത്തും വരകളും ബ്ലാക്ക്ഹെഡ്സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന കറുത്ത പുള്ളികളും എല്ലാം. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് മത്തന്‍. മത്തന്‍ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ വളരെ വിദഗ്ധമായി നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത്തരത്തിലുള്ള കുത്തും കുഴികളും കളയുന്നതിനായ് മത്തന്‍ പേസ്റ്റ് രൂപത്തിലാക്കിയത്, രണ്ട് ടേബിള്‍ സ്പൂണ്‍ വാള്‍നട്ട് പൊടിച്ചത്, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നു. ഏത് കുത്തും കുഴിയും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

അല്‍പം എരിവുള്ളൊരു ഫേസ്പാക്ക് ആണെങ്കിലോ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം, സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എരിവെങ്കില്‍ എരിവ് എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ മത്തന്‍, അല്‍പം തേന്‍, അല്‍പം കുരുമുളക് പൊടി എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് തേക്കുക. എന്നാല്‍ അല്‍പം സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ ഒരിക്കലും കുരുമുളക് പൊടി തേക്കരുത്. ഇത് ചര്‍മ്മത്തില്‍ ദോഷം ചെയ്യുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.



തൈരും മത്തനും ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ കാട്ടുന്ന മാജിക് ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈരും മത്തനും. ഇത് രണ്ടും മിക്സ് ചെയ്ത് ഒരു ദിവസം മുഖത്ത് തേച്ച് നോക്കൂ. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മുപ്പത്തഞ്ചിലുള്ള നിങ്ങളുടെ പ്രായം മുപ്പതിലേക്ക് എത്തുന്ന മാജിക് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തൈരും മത്തനും കറി മാത്രമല്ല ചര്‍മസംരക്ഷണത്തിനും കേമനാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടിയും മത്തനും. ഇത് രണ്ടും ചേര്‍ന്നാലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കഴിയുന്നു. ഒരു നുള്ള് കാപ്പിപ്പൊടിയില്‍ നമുക്ക് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. മത്തനില്‍ അല്‍പം കാപ്പിപ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇതെല്ലാം ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.



Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം