Hot Posts

6/recent/ticker-posts

സാമൂഹ്യ പ്രതിബദ്ധതയോടെ രക്തം ദാനം ചെയ്ത് പാലായിലെ മാധ്യമ പ്രവര്‍ത്തകര്‍


 പാലാ:  സാമൂഹ്യ പ്രതിബദ്ധതയോടെ രക്തം ദാനം ചെയ്ത് പാലായിലെ മാധ്യമ പ്രവര്‍ത്തകര്‍...   പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ പാലാ കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ രക്തദാന ക്യാമ്പ് ജോസ് കെ മാണി എം പിയും മാണി സി കാപ്പന്‍ എം എല്‍ എയും ഒത്തുചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.



'കോവിഡ് 19' കാലഘട്ടത്തിൽ രക്തദാതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വാർത്തകൾ കൊടുക്കുക മാത്രമല്ല, പാലായിലെ മാധ്യമ പ്രവർത്തകർ രക്തം ദാനം ചെയ്തും മാതൃകയായി. പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ പാലാ കിസ്കോ- മരിയൻ ബ്ലഡ് ബാങ്കിലാണ് മാധ്യമ പ്രവർത്തകരുടെ സന്നദ്ധ രക്തദാന ക്യാമ്പ്  നടന്നത്.
ജോസ് കെ മാണി എം പിയും മാണി സി കാപ്പൻ എം എൽ എയും ചേർന്നാണ് രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് മാധ്യമ പ്രവർത്തകരുടേതായിട്ടുള്ള രക്തദാനമെന്നും ഈ മാതൃക വളരെ പ്രശംസനീയമാണെന്നും ജോസ് കെ മാണി എം പി പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യമേഖലയിലുള്ള പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നേത്യത്വത്തിൽ നടന്ന ക്യാമ്പിൽ മരിയൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി.ഷേർളി ജോസ് എഫ് സി സി,    പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ജോണി പന്തപ്ലാക്കൽ,    സെക്രട്ടറി റ്റി എൻ രാജൻ,    ബിബിൻ മാടപ്പള്ളി (ദൃശ്യാ ചാനൽ ),     സിനു മോഹൻ (എ സി വി ചാനൽ ),    സിജി മേൽവട്ടം (മനോരമ),   സുനിൽ പാലാ (കേരളകൗമുദി),    പ്രിൻസ് ബാബു (ബി എം ടി വി ),      ഡോ.മാത്യു തോമസ്,     ബ്ലഡ് ഫോറം സെക്രട്ടറി കെ ആർ ബാബു,      ഡയറക്ടർ ബോർഡംഗം കെ ആർ സൂരജ്,    അനിൽ സ്റ്റാർവിഷൻ,     ജോസഫ് വി ജെ സ്റ്റാർവിഷൻ,    ജസിൻ ദൃശ്യ,     ജയ്സൺ മുഞ്ഞനാട്ട് എസ്‍ജിസി,    പ്രശാന്ത്,      സി.ബെൻസി എഫ്‌ സി സി,    സി.ഫെലിക്സ് എഫ്‌ സി സി,    സി.ജിൻസി എഫ്‌ സി സി,    സി.ആഗ്നസ്  എഫ്‌ സി സി,   എന്നിവർ പങ്കെടുത്തു. 

ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു.
ബ്ലഡ് ഫോറവുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം