Hot Posts

6/recent/ticker-posts

മുപ്പത് വർഷം മുമ്പുള്ള ലൊക്കേഷൻ ചിത്രത്തിലെ ചുള്ളന്മാർ


ഓർമകളിലേക്കുള്ള യാത്രകൾ ആണ് ഓരോ ഫോട്ടോകളും. വർഷങ്ങൾക്കപ്പുറമുള്ള ഓരോ ഫോട്ടോകൾക്കും പറയാനുണ്ടാകും ഒരുപാട് കഥകൾ. പഴയ ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുക്കെട്ടുകളിലൊന്നായ മോഹൻലാലും ശ്രീനിവാസനുമാണ് ചിത്രത്തിൽ നിറയുന്നത്. 1990ൽ പുറത്തിറങ്ങിയ, പ്രിയദർശൻ സംവിധാനം ചെയ്ത 'അക്കരെയക്കരെയക്കരെ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രം. ഛായാഗ്രാഹകൻ S കുമാറിനെയും ചിത്രത്തിൽ കാണാം.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്' , 'പട്ടണപ്രവേശം'  എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു 'അക്കരെയക്കരെയക്കരെ'. ശ്രീനിവാസൻ രചന നിർവഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് G P ഫിലിംസിന്റെ ബാനറിൽ G P വിജയകുമാറാണ്.

മ്യൂസിയത്തിൽ നിന്ന് മോഷണം പോയ സ്വർണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും വിജയനും അമേരിക്കയിലേക്ക് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയിലുള്ളത്. ദാസനായി മോഹൻലാലും വിജയമായി ശ്രീനിവാസനും വേഷമിട്ട സിനിമയിൽ മുകേഷ്, മണിയൻപിള്ള രാജു, സോമൻ, പാർവ്വതി, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ