കോട്ടയം : ലോക്ക് ഡൌൺ കാലത്തു ദുരിതം പേറി കപ്പ കർഷകർ, മഴക്കാലം കൂടി എത്തിയതോടെ കൂടുതൽ ദുരിതത്തിലാകുകയാണ് കപ്പകർഷകർ.. കൊറോണ ദുരിതത്തിനെതിരെ ലോകം പോരാടുമ്പോൾ കാര്ഷികമേഖല ഏറെ തകർച്ചയിൽ ആണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പുഞ്ചപ്പാടങ്ങളിലെ കപ്പ കർഷകർ ജലനിരപ്പ് ഉയർന്നതുകൂടി നിസാരവിലക്കു ഉല്പ്പന്നം വിറ്റഴിക്കാൻ നിര്ബന്ധിതരാകുകയാണ് .
സാഹചര്യങ്ങൾ പ്രതികൂലമായതോടുകൂടി ഉല്പാദനചിലവിനേക്കാളും കുറഞ്ഞ വിലയിൽ ഉൽപ്പന്നം വിൽക്കേണ്ട അവസ്ഥയിൽ ആണ് കപ്പകർഷകർ... കാർഷികമേഖലയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളിൽ പ്രതീക്ഷ അർപ്പിക്കുകയാണ് കർഷകർ .സർക്കാരിന്റെ സാമ്പത്തിക സഹായം കൃത്യാ സമയത്തു ലഭിച്ചില്ലങ്കിൽ തകരുന്നത് ഈ കർഷകരുടെ പ്രതീക്ഷകൾ ആണ്.
