ചുരുങ്ങിയ കാലം കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് താരമായി മാറിയ ആളാണ് അർജുൻ. ടിക് ടോക്കേഴ്സിനെ റോസ്റ്റ് ചെയ്തുകൊണ്ടുള്ള വീഡിയോയിലൂടെ നാല് ദിവസം കൊണ്ട് 1 മില്യൺ സബ്സ്ക്രൈബഴ്സ് എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ 2 മില്യൺ സബ്സ്ക്രൈബഴ്സ് എന്ന നാഴിക കല്ലും പിന്നിട്ടിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് നടത്തിയ ചോദ്യോത്തര സെക്ഷനിൽ ആണ് അർജുൻ ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ സബ്സ്ക്രൈബഴ്സിനോട് എന്താണ് പറയുവാനുള്ളത് എന്ന ചോദ്യത്തിന് ചാനൽ അടിച്ചു പോയേക്കാം എന്ന് ആയിരുന്നു അർജുന്റെ മറുപടി.
"ഇതൊരു സീരിയസ് കാര്യമാണ്. എന്റെ ചാനൽ ഏത് സമയം വേണമെങ്കിലും അടിച്ച് പോകും. എനിക്ക് ഇപ്പോൾ തുറക്കുമ്പോൾ തന്നെ ചാനൽ റിവ്യൂ ചെയ്യാനാണ് ഓപ്ഷൻ വരുന്നത്. എന്താണ് അങ്ങനെയെന്ന് അറിയില്ല", അർജുൻ പറഞ്ഞു. തന്റെ ഇപ്പോഴുള്ള ചാനൽ ഇല്ലാതായാൽ ഫോളോ ചെയ്യാൻ പുതിയ ചാനലും അർജുൻ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ ചാനലിന്റെ ലിങ്കും വീഡിയോയ്ക്കൊപ്പം അർജുൻ പങ്കുവെച്ചിട്ടുണ്ട്.
ടിക് ടോക്കേഴ്സിനെ റോസ്റ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ യൂട്യൂബിനെയും ട്രോള്ളുന്നുണ്ട് റോസ്റ്റർ അർജുൻ. പതിനായിരം സബ്സ്ക്രൈബഴ്സ് ആകുമ്പോൾ ലഭിക്കേണ്ട കമ്മ്യൂണിറ്റി ടാബ് ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അർജുൻ പറഞ്ഞു. അവർക്ക് തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം അത് ലഭിക്കാത്തതും എന്ന് അർജുൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് അർജുന്റെ വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ വരുന്നില്ല എന്ന ചോദ്യത്തിന് യൂട്യൂബ് എന്നെ വെറുക്കുന്നുവെന്ന ഒറ്റ മറുപടി ആയിരുന്നു അർജുൻ നൽകിയത്. ഒന്ന് ചിരിച്ച ശേഷം യൂട്യൂബ് അൽഗോരിതം ആർക്കും ക്രാക്ക് ചെയ്യാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്ന് തനിക്കും അറിയില്ലെന്നും അർജുൻ പറയുന്നു
