Hot Posts

6/recent/ticker-posts

കൂടുതൽ പാപ്പരായി അനിൽ അംബാനി


ന്യൂഡൽഹി : ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉടമയും മുകേഷ് അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി കൂടുതൽ പാപ്പരാകുന്നു. ചൈനീസ് ബാങ്കുകളിലെ വായ്പയായ 71.7 കോടി ഡോളർ തിരികെ നൽകണം എന്ന് UK കോടതി ഉത്തരവിട്ടു. മൂന്ന് ബാങ്കുകൾക്കായി നൽകേണ്ട ഈ തുക 21 ദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കണം എന്നാണ് നിർദ്ദേശം.

2012 ഫെബ്രുവരിയിൽ ആണ് കമ്പനി മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് 700 ദശലക്ഷം ഡോളറിലേറെ വായ്പ എടുത്തത്. ഇതിന് അനിൽ അംബാനി സ്വയം ജാമ്യം നിന്നു. ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കിടെ വായ്‌പ തിരിച്ചടവും മുടങ്ങി. ഇതോടെയാണ് പലിശ സഹിതം പണം തിരിച്ച് ലഭിക്കണമെന്ന ആവശ്യവുമായി ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകൾ ആണ് കോടതിയെ സമീപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഓൺലൈനിൽ കോടതി വാദം കേട്ടു എന്നതും ശ്രദ്ധേയമാണ്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ